സാംസ്കാരിക കേരളത്തിന്റെ നെടുനായകത്വംവഹിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൗതിക ശരീരം പയ്യാമ്പലത്തെ കടല്‍ത്തീരത്ത് സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകള്‍ നടന്നത്. എന്നാല്‍ അഴീക്കോടിന്റെ ആഗ്രഹപ്രകാരം പോലീസിന്റെ ആചാരവെടി ഒഴിവാക്കിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മരുമക്കളായ മനോജ്, രാജേഷ്, അഴീക്കോടിന്റെ സന്തതസഹചാരി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ , മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി.
അനില്‍കുമാര്‍ , എം.കെ. മുനീര്‍ , കെ.പി. മോഹനന്‍ , പ്രതിപക്ഷനേതാവ്
വി.എസ്. അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ ,
വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ , എംപിമാര്‍ , എംഎല്‍എമാര്‍ , സാമൂഹിക
-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ
മേഖലകളിലുള്ളവര്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. വന്‍ജനാവലിയുടെ
സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്.
അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിന് ഇനിയും പത്തേക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുമെന്നും 418 കോടി രൂപയുടെ പ്രവൃത്തികള്‍ ഇവിടെ നടപ്പാക്കുമെന്നും തുറമുഖ- എക്സൈസ് വകുപ്പുമന്ത്രി കെ. ബാബു പ്രസ്താവിച്ചു. അഴീക്കല്‍ തുറമുഖത്ത് സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പോര്‍ട്ടിന്റെ വികസനത്തിന് സര്‍ക്കാര്‍ സാധ‍്യമായ എല്ലാ നടപടികളും
സ്വീകരിക്കുന്നതാണ്. നിലവില്‍ മൂന്നുമീറ്ററാണ് ഡ്രഡ്ജിംഗ് നടക്കുന്നത്.
ഇത് നാലുമീറ്ററാക്കും. ഇതിനായി കേരളാ സ്റ്റേറ്റ് മാരിടൈം ഡവലപ്മെന്റ്
കോര്‍പ്പറേഷന്റെ സിന്ധുരാജ് എന്ന മണ്ണുമാന്തി കപ്പല്‍ എത്തും.
പ്രാദേശിക ഭരണ സംവിധാനത്തെ കൂടുതല്‍ സുതാര്യവും കാര്യക്ഷമമാക്കുന്നതിനും പ്രാദേശിക ഭരണ വികസന കാര്യങ്ങളില്‍ ഇടപെടുന്നതിനും വോട്ടര്‍മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ സഭാംഗങ്ങളായ വോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന നൂതനമായ പരിപാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നടത്തപ്പെടുകയാണ്.
കണ്ണൂര്‍ ഗവ: ടൌണ്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ്‍ സ്കീമിന്‍റെ 2011 ലെ സപ്തദിന ക്യാമ്പ് 2011 ഡിസംബര്‍ 24 മുതല്‍ 30 വരെ അഴീക്കോട് ഹൈസ്കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം അഴീക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി സുജാതയുടെ അദ്ധ്യക്ഷതയില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പവിത്രന്‍ നിര്‍വഹിച്ചു.