|
അഴീക്കല്‍ 'സില്‍ക്കില്‍' നിര്‍മ്മിച്ച ആറ് ബോട്ടുകളില്‍ രണ്ടെണ്ണം തീരം വിട്ടു. സംസ്ഥാന ജലഗതാഗത വകുപ്പിന് വേണ്ടി ആറ് മാസം മുമ്പാണ് ആറ് സ്റ്റീല്‍ ബോട്ടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ജലഗതാഗതവകുപ്പിനുണ്ടായ സാമ്പത്തിക പ്രശ്നം കാരണം ബോട്ടുകളുടെ നിര്‍മ്മാണം ഏറെ നാള്‍ സ്തംഭിച്ചിരുന്നു. ജലഗതാഗത വകുപ്പില്‍നിന്ന് പണം ലഭിച്ചതോടെ ബോട്ടുകളുടെ പണി ദ്രുതഗതിയിലായി. ഏപ്രില്‍ ആദ്യവാരത്തില്‍ രണ്ടുബോട്ടുകളും അതിന് ശേഷം ബാക്കിയുള്ള രണ്ട് ബോട്ടുകളും ജലഗതാഗത വകുപ്പിന് കൈമാറും.
|
|
|
ഓലാടത്താഴ കുമ്മന്‍കാവ് തിറയുത്സവം മാര്‍ച്ച് 28, 29 തീയ്യതികളില്‍ നടക്കും. 28 ന് രാവിലെ ക്ഷേത്ര പ്രവേശനം, വൈകീട്ട് പയറ്റ്, തോറ്റം, വെള്ളാട്ടം. രാത്രി കാരണവര്‍ തെയ്യം.29 ന് പുലര്‍ച്ചെ തോട്ടിന്‍കര ഭഗവതി, പുലിയൂര്‍ കര്‍ണ്ണന്‍, ഗുളികന്‍, വയനാട്ടു കുലവന്‍ തെയ്യങ്ങളുടെ കെട്ടിയാട്ടം.
|
|
|
അഴീക്കോട് മൂന്നുനിരത്ത് രാമജയം യു.പി. സ്കൂള്‍ വാര്‍ഷികാഘോഷം 2009 മാര്‍ച്ച് 30 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തും.
|
|
Read more...
|
|
|
അഴീക്കോട് തെക്കുഭാഗം നൂഞ്ഞിങ്കര കൂര്‍മ്പ ഭഗവതിക്ഷേത്രം മഞ്ഞത്താലപ്പൊലി ഉത്സവം 2009 മാര്‍ച്ച് 27, 28, 29, 30 തീയ്യതികളില്‍.
|
|
Read more...
|
|
|
അഴീക്കോട് സെന്‍ട്രല്‍ എല്‍.പി.സ്കൂളില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ ലാബ് വി.വി.അശോകന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.എന്‍ രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ എം.ഒ. സരോജിനി, വി.കെ.ബാലകൃഷ്ണന്‍ , പി.ടി.എ പ്രസിഡണ്ട് എം.ഫസീല, മുന്‍ പ്രധാനാധ്യാപകന്‍ കെ.മാധവന്‍ , പി.ടി.എ വൈസ് പ്രസിഡണ്ട് പി.ധര്‍മ്മന്‍ , പ്രധാനാധ്യാപകന്‍ എ.പി.ചന്ദ്രന്‍ സ്വാഗതവും മദര്‍ പി.ടി.എ പ്രസിഡണ്ട് വി.പി ഷെറീന നന്ദിയും പറഞ്ഞു.
|
|
|
|
<< Start < Prev 1 2 Next > End >>
|
| Results 1 - 9 of 14 |