കണ്ണൂര്‍ ജില്ലയില്‍ മൂന്നാമതായി രൂപീകരിക്കപ്പെട്ട അഴീക്കോട് പഞ്ചായത്ത് 70 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം ഉണ്ട്. കണ്ണൂര്‍ ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്താണ് ഇത്. 1937 ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്.
അഴീക്കോട് നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം എം. പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമവും വൈദ്യുതിയും വകുപ്പു മന്ത്രി എ.കെ. ബാലന്‍ ആഗസ്ത് 4 ന് 2.30 ന് ചെറുകുന്ന് ഗവ. എല്‍.പി.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കും. കെ.സുധാകരന്‍ എം.പി. പങ്കെടുക്കും. അഴീക്കോട് നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ 2009 ജനുവരിയില്‍ തുടങ്ങി. പഞ്ചായത്തുകളില്‍ സര്‍വേ നടത്തി 592 ഗാര്‍ഹിക ഗുണഭോക്താക്കളെ കണ്ടെത്തുകയുണ്ടായി.
സിത്താര. കെ
ബി.എ ഹിസ്റ്ററി, രണ്ടാം വര്‍ഷം
കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജ്
നീര്‍ക്കടവ് - അഴീക്കോട് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് നീര്‍ക്കടവ് പ്രദേശം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് നീണ്ടുപരന്നുകിടക്കുന്ന കടല്‍ . അതിനു മുന്നില്‍ മണല്‍പ്പരപ്പ്. കടലിന്റെ രണ്ടു വശത്തായി ഓരോ മുനമ്പുണ്ട്. തെക്കേ അറ്റത്ത് പയ്യാമ്പലം എന്ന വളരെ പ്രസിദ്ധമായ ബീച്ചും വടക്ക് മീന്‍കുന്ന് ബീച്ചിന്റെ മറ്റൊരു മുനമ്പും. ഈ രണ്ട് മുനമ്പുകളും ഈ നാടിന്റെ കാവല്‍ക്കാരാണ് എന്നു വേണമെങ്കില്‍ പറയാം.
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ പദ്ധതി വിഹിതത്തില്‍ നിന്ന് പുതുതായി സംരംഭം തുടങ്ങുവാന്‍ കുടുംബശ്രീ യൂണിറ്റിന് നീക്കിവെച്ച 1,50000ല്‍ നിന്നും സംരംഭം തുടങ്ങിയ ഒരു ഗ്രൂപ്പിന് അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന 50,000 രൂപ സഹായധനം അനുവദിച്ചു. മൂന്നാം വാര്‍ഡിലെ പോര്‍ട്ട് റോഡില്‍ ഈ ഗ്രൂപ്പ് പലചരക്ക് സാധനങ്ങളുടെ ഡയരക്ട് മാര്‍ക്കറ്റിംഗ് ആരംഭിച്ചു. . രണ്ട് ഗ്രൂപ്പുകാര്‍ പുതിയ സംരംഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് വി.ഇ. ഒ അറിയിച്ചു.
അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ 2010-11 വര്‍ഷത്തെ ജനകീയാസൂത്രണ പരിപാടിയോടനുബന്ധിച്ചുള്ള വികസനസെമിനാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. വികസനസെമിനാറിന്റെ പദ്ധതി രൂപീകരണപ്രവര്‍ത്തനത്തില്‍ വിവിധ മേഖലയിലുള്ളവരുടെ സജീവ പങ്കാളിത്തമുണ്ടായി.