കടല്‍തീരവും നദികളും വയലുകളും കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും ഉള്ള ജലസ്രോതസ്സുകളാല്‍ അനുഗ്രഹീതമായ ഫലഭൂയിഷ്ടമായ ഒരു പ്രദേശമാണ് അഴീക്കോട്. എങ്കിലും കാര്‍ഷിക മേഖല ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ജനങ്ങള്‍ക്കാകാട്ടെ കൃഷിയോടുള്ള താല്‍പര്യവും കുറഞ്ഞുവരികയാണ്. അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ 1558 ഹെക്ടര്‍ സ്ഥലത്തില്‍ 1462 ഹെക്ടര്‍ കൃഷിക്ക് യോഗ്യമാണ്. നിലവില്‍ 12 ഹരിതസംഘങ്ങളും ഒരു ബി ക്ളാസ് പച്ചക്കറി മാര്‍ക്കറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ പ്രധാന കൃഷി നെല്ല് തെങ്ങ്, പച്ചക്കറി, കവുങ്ങ്, കുരുമുളക്, മാവ്, കശുമാവ്, വാഴ, പ്ളാവ്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയാണ്.
നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമം: ഡാറ്റാബാങ്ക് തയ്യാറാക്കുന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വയലുകളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നു. നിലവില്‍ വയലുകള്‍ മണ്ണിട്ടുയര്‍ത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ബഹുവര്‍ഷ വിളകള്‍ കൃഷിചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് ഡാറ്റാബാങ്ക് തയ്യാറാക്കുന്നത്.
അഴീക്കോട് ഗ്രാമപഞ്ചായത്ത് 2009-10 ജനകീയാസൂത്രണപദ്ധതി പ്രകാരം തെങ്ങുമുറിച്ചുമാറ്റുന്നതിന് അപേക്ഷിച്ച ആനുകൂല്യത്തിന് അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ നികുതി രശീതി സഹിതം കൃഷിഭവനില്‍നിന്ന് തുകകൈപ്പറ്റേണ്ടതാണെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.
രമേശന്‍. എം.
കൃഷി അസിസ്റ്റന്റ്, അഴീക്കോട് കൃഷിഭവന്‍
മറ്റു ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്താണ് ?
ഒരു നിമിഷം പോലും ആലോചിക്കുവാന്‍ സമയം എടുക്കാതെ നമുക്ക് ഉത്തരം പറയാന്‍ കഴിയും ; വിവേചനശക്തി, സംസ്കാരം, പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള കഴിവ് ..... ഒരു ഉപന്യാസത്തിനുള്ള വകയുണ്ട്, ഒരു കൊച്ചുകുട്ടിക്കുപോലും......
നെല്‍കൃഷി- നടീലും വളപ്രയോഗവും ശാസ്ത്രീയരീതിയില്‍
പത്മ. എം. കെ.
കൃഷിഓഫീസര്‍, അഴീക്കോട് കൃഷിഭവന്‍
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ഭക്ഷ്യവിളയാണ് നെല്ല്. ഏകദദേശം 70 ഹെക്ടര്‍ സ്ഥലത്ത്, ഒന്നാംവിള സമയത്ത് (ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ) ഇവിടെ നെല്‍ കൃഷി ചെയ്തുവരുന്നു. അരിവില കുതിച്ചുയരുന്ന ഈ സമയത്ത്, തരിശ് നിലങ്ങളിലടക്കം കൃഷിയിറക്കി കൂടുതല്‍ ഉദ്പാദനം കൈവരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായും ഉണ്ട്. അതിനായി അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ നെല്‍കൃഷി ചെയ്യേണ്ടതാണ്.
ഇന്ന് കൃഷിക്കാര്‍ വിഷാംശം അടങ്ങിയ രാസകീടനാശിനികളെയാണ് കൂടുതലായി കൃഷിക്കുപയോഗിക്കുന്നത്. ഇത് മൂലം പരിസ്ഥിതിക്കും, മനുഷ്യരിലും ഉണ്ടാകുന്ന ദോഷ ഫലങ്ങള്‍ ഏറെയാണ്. അതിനാല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ ജൈവകീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൃഷിയില്‍ ഉപയോഗിക്കേണ്ടതാണ്. പല ജൈവ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങളും കൃഷിക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നതും, രാസകീടനാശിനികളെക്കാള്‍ വളരെ ഫലപ്രദവുമാണ്.