എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home arrow വിനോദസഞ്ചാരം
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
വിനോദസഞ്ചാരം
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള  പ്രദേശമാണ് അഴീക്കോട്.  അറബിക്കടലിന്റെ സാമീപ്യം അഴീക്കോടിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.  ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച മീന്‍കുന്ന് ബീച്ച് സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് പ്രദാനം ചെയ്യുന്നത്.  ഇതിന്  സമീപമുള്ള ചാല്‍ ബീച്ചിലെ സ്ത്രീയുടെ കൂറ്റന്‍ പ്രതിമ ആരെയും ആകര്‍ഷിക്കുന്നതാണ്.  സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള  സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.. ഒട്ടേറെ വിനോദ സഞ്ചാരികള്‍ ഈ ബീച്ചിലേക്ക് നിത്യേന എത്തുന്നു.      മീന്‍കുന്ന് ചാല്‍ ബീച്ചുകളും, അഴീക്കല്‍ ഫെറിയും ഇവിടെ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്.  കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 10 കി മി സഞ്ചരിച്ചാല്‍  ഈ രണ്ടു കേന്ദ്രങ്ങളില്‍ എത്തിച്ചേരാം. അഴീക്കല്‍ ടൌണില്‍ നിന്ന് 5 സാ അകലെയാണ് ഈ ബീച്ചുകള്‍.   


മാക്കുനികുളം(ആയനിവയല്‍കുളം) E-mail

Views : 967    

Favoured : 154

Published in : വിനോദസഞ്ചാരം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍


Read more...ഏകദേശം 110 വര്‍ഷങ്ങള്‍ക്കു മുമ്പ്  ആയനിവയലില്‍ മാക്കുനിതറവാട് കാരണവരായ അമ്പുവൈദ്യര്‍ പണികഴിപ്പിച്ചതാണ് ഈ കുളം. മാക്കുനി തറവാട്ടുകാര്‍ക്ക് ‍വേണ്ടിയാണ് ഈ കുളം നിര്‍മ്മിച്ചത്. മാക്കുനി തറവാട്ടുകാര്‍ ജോലിക്കായി വിദേശത്തേക്ക് പോയതോടെ ഈ കുളം നാട്ടുകാര്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. മാക്കുനി തറവാട്ടില്‍ കെട്ടി പുറപ്പെടുന്ന വയനാട്ടു കുലവന്‍ തെയ്യം ഈ കുളത്തിലാണ്  കൈകാല്‍ കഴുകുവാന്‍ എത്തുന്നത്. 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ഉല്ലാസ ബോട്ടില്‍ ടൂറിസ്റ്റ് യാത്ര E-mail

Views : 987    

Favoured : 161

Published in : വിനോദസഞ്ചാരം, ലേഖനം

തിരയടങ്ങാത്ത സമുദ്രവിഹായസ്സില്‍ മതിവരുവോളം ഒഴുകി നടക്കാന്‍ സഞ്ചാരികള്‍ക്ക് അഴീക്കലില്‍ സൌകര്യമൊരുക്കുന്നു. അഴീക്കലിന്റെ പ്രകൃതി രമണീയത ആവോളം ആസ്വദിച്ച് ആനന്ദത്തിലാറാടാന്‍ അഴീക്കല്‍ തീരത്ത് ഉല്ലാസബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നു. രണ്ടര ഏക്കര്‍ സ്ഥലമാണ് ഇതിനായി അക്വയര്‍ ചെയ്യുന്നത്.

ബോട്ട് യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള  സൌകര്യം, ചെറുമോട്ടലുകള്‍, പാര്‍ക്ക്, റിസോര്‍ട്ട്, എന്നിവ ഇവിടെ ഉണ്ടാവും. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഉല്ലാസബോട്ട് സര്‍വ്വീസ് നടത്തുന്നത്. 60 ലക്ഷം രൂപയടെ പദ്ധതിയാണിത്. ഉല്ലാസബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.16 ലക്ഷം രൂപ ചെലവില്‍ ഒരു ബോട്ട് ജെട്ടി പൂര്‍ത്തിയായി വരുന്നു.

Editor's review User comments Favoured
 
വഴികാട്ടി E-mail

Views : 54829    

Favoured : 190

Published in : വിനോദസഞ്ചാരം, ലേഖനം

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍സ്


ഏറ്റവും അടുത്ത വിമാനത്താവളം - കോഴിക്കോട് (93 കി.മി)

റെയില്‍വെ എന്‍ക്വയറി            
കണ്ണൂര്‍            : 0497-2705555
തലശ്ശേരി        : 0490-2344131
 
കെ എസ് ആര്‍ ടി സി         
കണ്ണൂര്‍      : 0497-2707777

ഡി റ്റി പി സി
 
ഹെഡ് പോസ്റ്റോഫീസ് കണ്ണൂര്‍    : 2700190   
    
സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്‍ഡ്യ         : 0497-2701350
കാനറാ ബേങ്ക്                           : 04972707514
സിന്‍ഡിക്കേറ്റ്                           : 04972701236
വിജയ ബേങ്ക്                            : 04972705103

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
മീന്‍കുന്ന്‌ ബീച്ച്‌, സഞ്ചാരികളുടെ പറുദീസ E-mail

Views : 1530    

Favoured : 211

Published in : വിനോദസഞ്ചാരം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍

Read more... അറബിക്കടലിന്റെ വശ്യ മനോഹാരിത നുകര്‍ന്ന് പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസര മൊരുക്കുകയാണ്  മീന്‍കുന്ന് ബീച്ച്. കണ്ണൂര്‍ നഗരത്തില്‍ നിന്ന്  12 കി.മി.അകലെ അഴീക്കോട്  പഞ്ചായത്തിലാണ് മീന്‍കുന്ന് ബീച്ച് സ്ഥിതി ചെയ്യുന്നത്. അഴീക്കോട് ചാല്‍ പ്രദേശവും ചേര്‍ന്നതാണ് ഈ ബീച്ച്. സുന്ദരവും വിശാലവുമായ കടല്‍ത്തീരവും മനോഹരമായ പാര്‍ക്കും മീന്‍കുന്നിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നൂ.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉല്ലസിക്കാന്‍ പാകത്തിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.  കുന്നിനുമുകളില്‍ നിന്നുള്ള കാഴ്ച ആരെയും അതിശയിപ്പിക്കും.

creative artist.jpgശാന്തമായ തീരവും സമുദ്ര നിരപ്പില്‍ നിന്ന്  12 മീറ്റര്‍ ഉയരമുള്ള കുന്നും കടലിലേക്ക് തളളി നില്‍ക്കുന്ന മുനമ്പും മീന്‍കുന്നിന്റെ പ്രത്യേകതയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബീച്ചിന്റെ സൗന്ദര്യ വത്ക്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കേരളാ ടൂറിസം വകുപ്പ് 32 ലക്ഷം രൂപാ ചെലവഴിച്ച് നടപ്പിലാക്കിയ അഴീക്കോട് മീന്‍കുന്ന് (ചാല്‍) ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനവും, ബീച്ച് സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായി ഒരു കോടിയിലധികം രൂപ ചെലവഴിച്ച് മീന്‍കുന്ന് ബീച്ചില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ 2006 ഫെബ്രവരി 26 ന് ബഹുമാനപ്പെട്ട കേരളാ ടൂറിസം-ദേവസ്വം വകുപ്പുമന്ത്രി ശ്രീ.കെ.സി.വേണുഗോപാല്‍ നിര്‍വ്വഹിച്ചു.  2.05 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ്  തുടക്കമിട്ടിരിക്കുന്നത്.


Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അഴീക്കോട് ലൈറ്റ് ഹൌസ് E-mail

Views : 1264    

Favoured : 191

Published in : വിനോദസഞ്ചാരം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍

അഴീക്കല്‍ തുറമുഖത്തിന് സമീപത്തായി 100 അടിയോളം ഉയരത്തില്‍ പ്രകാശം പരത്തികൊണ്ട് നില്‍ക്കുന്ന ലൈറ്റ് ഹൗസ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ്. കടല്‍മാര്‍ഗ്ഗം വരുന്ന സഞ്ചാരികള്‍ക്ക് വഴികാട്ടിയാവുന്നതിനാണ്  ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. ഇന്നും രാത്രികാലങ്ങളില്‍ അഴീക്കോടിനെ വര്‍ണ പ്രഭയിലാക്കി ലൈറ്റ് ഹൗസ് തലയുയര്‍ത്തി നില്‍ക്കുന്നു. മനോഹരമായ കാഴ്ചയാണ് ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. ലൈറ്റ് ഹൗസിനകത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുവാദം അഴീക്കല്‍ പോര്‍ട്ട് ഓഫീസില്‍ നിന്നും ലഭിക്കും.    

Editor's review User comments Favoured
 
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.