|
കേരളത്തിന്റെ മൊത്തം ആരോഗ്യ സ്ഥിതിയുടെ ഒരു പരിച്ഛേദം തന്നെയാണ് അഴീക്കോട് പഞ്ചായത്തിന്റേത്. ആരോഗ്യ സൂചികകളുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയാണ് ഇവിടെയുളളത്. എങ്കിലും ജനങ്ങളുടെ ജീവിത രീതിയിലുണ്ടായ മാറ്റം സാമൂഹ്യപരവും പാരിസ്ഥിതികവുമായ ഒട്ടേറെ വെല്ലുവിളികളെ നേരിടുകയാണ്. തല്‍ഫലമായി രൂപം കൊണ്ട പുതിയ പുതിയ രോഗങ്ങളുടെ ഭീതി അഴീക്കോടുമുണ്ട്. കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന മലിന ജലവും രോഗപകര്‍ച്ചയ്ക്ക് ഹേതുവായ കൊതുകുകളുടെയും ഈച്ചകളുടെയും പെരുപ്പത്തിന് കാരണമായിട്ടുണ്ട്. |