എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home arrow About Azhikode
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
അഴീക്കോട് പഞ്ചായത്ത്‌ E-mail

കണ്ണുര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ കടല്‍തീരവും, നദീതടവും,കുന്നുകളും, താഴ്‌വരകളും കൊണ്ട്‌ അനുഗ്രഹീതമായ ഒരു ചെറുഗ്രാമമാണ്‌ അഴീക്കോട്‌. അഴിപ്രദേശമെന്നര്‍ത്ഥം വരുന്ന അഴീക്കോട്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. അറബികളും മറ്റ്‌ വിദേശികളും സുഗന്ധദ്രവ്യങ്ങളും തടി ഉല്‍പന്നങ്ങളും മറ്റു ചരക്കുകളും കയറ്റികോണ്ടു പോയിരുന്നത്‌ ഇവിടുത്തെ അഴീക്കല്‍ തുറമുഖത്ത്‌ നിന്നായിരിന്നു. പണ്ടുകാലത്ത്‌ ചെറുകപ്പലുകളും ഉരുവും വന്നടുക്കുന്ന കപ്പക്കടവും(കപ്പല്‍ കടവ്‌) ഇവിടെയാണ്‌.പഴയ ചിറക്കല്‍ കോവിലകത്തിന്റെയും ചെറു നാടുവാഴികളുടേയും കീഴിലായിരുന്നു ഈ പ്രദേശം. തികച്ചും ഒരു കാര്‍ഷിക ഗ്രാമം. പുരാതനമായ നിരവധി ക്ഷേത്രങ്ങളും കാവുകളും അപൂര്‍വ്വങ്ങളായ ഒട്ടനവധി തെയ്യങ്ങളും തിറകളുമുള്ള സാസ്കാരിക ഔന്നത്യവും മത സഹവര്‍ത്തിത്തവും പുലര്‍ത്തുന്ന ഒരു മനോഹര ഗ്രാമം.

ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിലണിചേര്‍ന്ന ത്യാഗധനരായ നായകന്‍മാരുടെ പിന്‍ തലമുറയാണ്‌ ഇന്നത്തെ അഴീക്കോട്‌ നിവാസികള്‍. ജാതീയമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ച പൊന്‍മഠത്തില്‍ കൃഷ്ണ സ്വാമി, ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തകനായ എം ടി കുമാരന്‍ മാസ്റ്റര്‍, അയിത്താചാരങ്ങള്‍ക്കെതിരെ ഹരിജനങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്‌ വേണ്ടി പ്രവര്‍ത്തിച്ചവരായ പച്ച കൃഷ്ണന്‍ മാസ്റ്റര്‍, പി കെ ഗോപാല ശര്‍മ്മ, രാമുണ്ണി വൈദ്യര്‍, കല്ലേന്‍ കുഞ്ഞിരാമന്‍, പനയന്‍ ദാമു എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ഒര്‍മിക്കപ്പെടേണ്ടതാണ്‌.

സ്വാതന്ത്രസമരചരിത്രത്തിലും അഴീക്കോട്‌ പ്രമുഖ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. പി എം കുഞ്ഞിരാമന്‍ നമ്പ്യാര്‍, ടി വി അനന്തന്‍, മാക്കുനി കൃഷ്ണന്‍ നമ്പ്യാര്‍, പി വി കുഞ്ഞിരാമന്‍ ഗുരുക്കള്‍, മാവില ഗോവിന്ദന്‍ നമ്പ്യാര്‍, പി ഗോപാലന്‍, എം പി കുഞ്ഞിരാമന്‍ നമ്പ്യാര്‍, മുള്ളിക്കോട്ട്‌ കോരന്‍ നമ്പ്യാര്‍ പി കുഞ്ഞപ്പ നമ്പ്യാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അഴീക്കോടിന്റെ സ്വാതന്ത്ര സമര ചരിത്രത്തില്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്‌.

പ്രമുഖ വാഗ്മിയും, ഗ്രന്ഥകര്‍ത്താവുമായ സുകുമാര്‍ അഴീക്കോടിന്റെ ജന്മസ്ഥലമെന്ന പേരിലാണ്‌ ഇന്ന്‌ ഈ ഗ്രാമം കൂടുതല്‍ അി‍റയപ്പെടുന്നത്‌.

ജനങ്ങള്‍

വിവിധ ജാതി മത വിഭാഗങ്ങള്‍ അധിവസിക്കുന്ന ഇവിടെ കൃഷിക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബീഡി തൊഴിലാളികള്‍, നെയ്ത്ത്‌ തൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, കൈത്തറി ജോലിക്കാര്‍ എന്നിങ്ങനെ പലവിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരുണ്ട് ഇവിടെ നിന്ന്‌ വിദേശത്ത്‌ പോയി ജോലി ചെയ്യുന്നവരും ധാരാളം ഉണ്ട്‌. ഉന്നതമായ സാംസ്കാരിക പാരമ്പര്യമുള്ള ഇവിടുത്തെ വിവിധ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ ഐക്യത്തോടും സഹവര്‍ത്തിത്വത്തോടുമാണ്‌ ജീവിക്കുന്നത്‌.

വിദ്യാഭ്യാസം

വിദ്യാഭ്യസ രംഗത്തും ശ്രദ്ധേയമായ പങ്കുവഹിച്ച പ്രദേശമാണ്‌ അഴീക്കോട്‌. വിദ്യാഭ്യാസ രംഗത്തെ ഉച്ചനീചത്വങ്ങലള്‍ ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തച്ച പെരുമാക്കല്‍ കേളു എഴുത്തച്ഛന്‍, പൊന്‍മഠത്തില്‍ കൃഷ്ണ സ്വാമി, എ കെ നായര്‍, എം ടി കുമാരന്‍, വേശാല സ്വാമികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും അഴീക്കോടിന്റെ ഈ രംഗത്തെ പുരോഗതിക്ക്‌ നിദാനങ്ങളാണ്‌. 1870 ലാണ്‌ അഴീക്കോടിലെ ആദ്യത്തെ വിദ്യാകേന്ദ്രം കെട്ടരത്തുംപാറയില്‍ പെരുമാക്കല്‍ കേളു എഴുത്തച്ഛന്‍ സ്ഥാപിച്ചത്‌. ആ സ്കൂള്‍ ആണ്‌ പിന്നീട്‌ അക്ലിയത്ത്‌ സ്കൂള്‍ എന്ന പേരില്‍ വന്‍കുളത്ത്‌ വയലില്‍ സ്ഥാപിച്ചത്‌ .

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായുള്ള ഗവ: റീജീയണല്‍ ഫിഷറീസ്‌ ടെക്നിക്കല്‍ ഹൈസ്കൂള്‍ 1969 ല്‍ അഴീക്കലില്‍ സ്ഥാപിക്കപെട്ടു. വിദ്യാഭ്യാസ രംഗത്ത്‌ ജനകീയ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്‌. ശമ്പളം കൊടുത്തും കെട്ടിടങ്ങള്‍ ഉണ്ടാക്കിയും ജനങ്ങള്‍ തന്നെ നടത്തിയ സ്കൂളാണ്‌ അഴീക്കോട്‌ ഈസ്റ്റ്‌ എല്‍ പി സ്കൂള്‍.

ഇപ്പോള്‍ പലകാലത്തായി സ്ഥാപിക്കപെട്ട 16 സ്കൂളുകള്‍ ഈ പഞ്ചായത്തിലുണ്ട്‌. രണ്ട്‌ ഗവ: ലോവര്‍ പ്രൈമറിയടക്കം 9 ലോവര്‍ പ്രൈമറി സ്കൂളുകളും,നാല്‌ പ്രൈവറ്റ്‌ യു പി സ്കൂളുകളും 2 ഗവണ്‍മെന്റ്‌ ഹൈസ്കൂളൂകളടക്കം 3 ഹൈസ്കൂളുകളും.

 
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.