|
സണ്‍ഫ്ലവറിന് യൂത്ത്ക്ലബ്ബ് അവാര്‍ഡ് |
|
മികച്ച ക്ലബ്ബിനുള്ള നെഹറു യുവ കേന്ദ്രയുടെ ജില്ലാ യൂത്ത്ക്ലബ്ബ് അവാര്‍ഡ് അഴീക്കല്‍ സണ്‍ഫ്ലവര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് നേടി. ലീഡ് സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ സി.കെ.തുളസീധരന്റെ അധ്യക്ഷതയില്‍ എ.ഡി.എം വി.കെ.കുഞ്ഞികൃഷ്ണന്‍ സമ്മാനിച്ചു.
ക്ലബ്ബ് സെക്രട്ടറി എന്‍ .പ്രഗീത് ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡണ്ട് പുതിയാണ്ടി രാഗേഷ്, പി.ചന്ദ്രന്‍ തില്ലങ്കേരി, ആര്‍ .പ്രഭാകരന്‍ , യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.സി.ജയശ്രീ, മനീഷ്, ഷീബ ദേവസ്യ, എന്‍ .പ്രഗീത് എന്നിവര്‍ സംസാരിച്ചു.
16 വര്‍ഷത്തോളമായി മികച്ചരീതിയില്‍ അഴീക്കലില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വ്യത്യസ്തത കൊണ്ടും, മികവ് കൊണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു വനിതാ വിങ്ങും നിലവിലുണ്ട്. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി തരിശുഭൂമിയില്‍ കൃഷിചെയ്ത് മികച്ച വിളവെടുപ്പ് നടത്തി ക്ലബംഗങ്ങള്‍ മാതൃക കാട്ടിയിരുന്നു. വിവിധ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും ക്ലബിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
|