എന്റെ ഗ്രാമം-അഴീക്കോട്‌

Thursday, 09 September 2010

Home arrow വ്യവസായം arrow കൈത്തറിഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്ക്
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
കൈത്തറിഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്ക് E-mail

Views : 401    

Favoured : 39

Published in : വ്യവസായം, ലേഖനം

അഴീക്കോട് കൈത്തറിഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്ക്

handloom_med.jpgഅഴീക്കോട്ട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന കൈത്തറി ഗ്രാമത്തിന് സ്ഥലം ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചു. നാലരക്കോടി രൂപ ചെലവിലാണ് കൈത്തറിഗ്രാമം സ്ഥാപിക്കുന്നത്. കേന്ദ്രവിഹിതവും പഞ്ചായത്ത് വിഹിതവും പദ്ധതിക്കായി വിനിയോഗിക്കും. മുന്‍വര്‍ഷത്തെ പഞ്ചായത്ത് വിഹിതം സ്പില്‍ഓവറായി ഇതിന് നീക്കിയിട്ടുണ്ട്. 

പൂട്ടിക്കിടക്കുന്ന അഴീക്കോട് വീവേഴ്സ് സൊസൈറ്റിയുടെ കെട്ടിടവും ഒരേക്കറോളം വരുന്ന സ്ഥലവും ഏറ്റെടുക്കാനായിരുന്നു നേരത്തെ തീരുമാനം. സൊസൈറ്റിക്ക് ജില്ലാസഹകരണ ബാങ്കില്‍ ഉല്പാദനമുണ്ടായിരുന്ന കാലങ്ങളിലെ കടബാധ്യത തീരാത്തതിനാല്‍ കെട്ടിടം ഏറ്റെടുക്കല്‍ തടസ്സമായി.
    
കൈത്തറി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന അഴീക്കോട് തെരുവിലെ മറ്റൊരു സ്വകാര്യ സ്ഥലമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. പരമ്പരാഗത വ്യവസായമായ കൈത്തറിത്തുണി നെയ്ത്തിന്റെ വിവിധ വശങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് മനസ്സിലാക്കാന്‍ പര്യപ്തമാംവിധം കൈത്തറിഗ്രാമത്തില്‍ സൗകര്യമൊരുക്കും.

കൈത്തറി തുണിത്തരങ്ങളുടെ വിപണി, കൈത്തറി മ്യൂസിയം, പ്രദര്‍ശനം, നെയ്ത്തില്‍ പരിശീലനം എന്നിവയുമുണ്ടാകും. ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്, എം.പ്രകാശന്‍ എം.എല്‍‍ .എ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഇ.സി. രവിന്ദ്രന്‍ ‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവന്‍ , വ്യവസായ വാണിജ്യ വകുപ്പുദ്യോഗസ്ഥന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു
   
Favoured

Users' Comments  RSS feed comment
 

Average user rating

   (0 vote)

 


Add your comment
Only registered users can comment an article. Please login or register.

No comment posted



mXcomment 1.0.5 © 2007-2010 - visualclinic.fr
License Creative Commons - Some rights reserved
 
Next >
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.