സമ്പൂര്‍ണ്ണ ശുചിത്വയജ്ഞത്തിലൂടെ അഴീക്കോട് ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തിനുള്ള നിര്‍മ്മല്‍ പുരസ്കാരം ലഭിച്ചു. തിങ്കളാഴ്ച പൂണെയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ 2008-09 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന താഴെ പറയുന്ന വ്യക്തിഗത/ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനം ജനങ്ങളിലെത്തിക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ് അഴക്കോട്ടെ യുവധാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്. പ്രചാരണ പരിപാടികളുടെ ഭാഗമായി "പ്ലാസ്റ്റിക് വര്‍ജ്ജിക്കൂ, നാടിനെ രക്ഷിക്കൂ" എന്ന സംസ്ഥാന സര്‍ക്കാരിന്റെ സന്ദേശം ആലേഖനം ചെയ്തുകൊണ്ടുള്ള തുണിസഞ്ചി പ്രദേശത്തെ 250 ഓളം വീടുകളില്‍ വിതരണം ചെയ്തു. തുണിസഞ്ചി വിതരണോദ്ഘാടനം ചെമ്മരശ്ശേരിപ്പാറയില്‍ കണ്ണൂര്‍ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ഗിരീഷ് കുമാര്‍ , പള്ളിപ്പിരിയാരത്ത്
ലക്ഷ്മിക്കട്ടി അമ്മയ്ക്ക് തുണിസഞ്ചി നല്കികൊണ്ട് ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
സാന്ത്വനം വയോജനസദനം ഓണം ആഘോഷിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എം.ബി.കെ.അലവില്‍ അധ്യക്ഷനായി. ടി.പി.ഭാസ്കരപൊതുവാള്‍ നയിച്ച വാമൊഴി മധുരം പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. സാന്ത്വനം സ്കോളര്‍ഷിപ്പിന്റെ രണ്ടാംഗഡു വിതരണവുംനടന്നു. ഡോ.എ.കെ.നമ്പ്യാര്‍ സംസാരിച്ചു.