സഹകരണ സംഘങ്ങളില്‍ കയര്‍ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അഴീക്കോട് സര്‍വ്വീസ് സഹകരണ ബേങ്കില്‍ ആരംഭിക്കുന്ന കയര്‍ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം 9.7.2008 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ മുന്‍മന്ത്രി ശ്രീ. കെ.പി.നൂറുദ്ദീന്‍ നിര്‍വ്വഹിക്കുന്നു.
പൂതപ്പാറ 'സാന്ത്വനം' വയോജന സദനം ഏര്‍പ്പെടുത്തിയ സാന്ത്വനം സാകോളര്‍ഷിപ്പ് 2008 ന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട് സൗത്ത് യു.പി.സ്കൂളില്‍ വാണിദാസ് എളയാവൂര്‍ നിര്‍വഹിച്ചു.
പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് അഴീക്കോട് സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന കൊല്ലടിക്കല്‍ നാരായണന്‍ അനുസ്മരണവും സൗജന്യ യൂണിഫോം വിതരണവും ജൂലൈ 13 ലേക്ക് മാറ്റിവെച്ചു.
മഴ പെയ്തു തുടങ്ങി, രോഗം പരത്തുന്ന കൊതുകുകള്‍ക്ക് മുട്ടയിട്ടു പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യം. അതുകൊണ്ടുതന്നെ ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുക് ജന്യരോഗങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വൈറസ് രോഗമാണ് ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും. മനുഷ്യ ശരീരത്തിനകത്ത് കടന്നാല്‍ ഇവയുടെ വൈറസിനെ നശിപ്പിക്കാന്‍ മരുന്നില്ല, പ്രതിരോധിക്കാന്‍ വാക്സിനുമില്ല, പോംവഴി കൊതുക് നശീകരണം മാത്രം...
അഴീക്കല്‍ തുറമുഖപദ്ധതി പ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്താന്‍ ജൂലൈ 7 ന് ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്ന് മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഡ്രഡ്ജിങ് ഉടന്‍ തുടങ്ങും. നിര്‍മ്മാണ ജോലികളില്‍ പുരോഗതിയില്ലെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും എം പ്രകാശന്‍ എം എല്‍ എ യുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
മനോജ് കല്ലേന്‍,
വി.ഇ.ഒ,
അഴീക്കോട് ഗ്രാമപഞ്ചായത്ത്.
2007-2008 പദ്ധതി കാലയളവില്‍ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം മാതൃകാപരമാണ് . സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തികള്‍ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ച്ച കൈവരിക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. ഗ്രേഡിംഗ് കഴിഞ്ഞ കുടുംബശ്രീകളില്‍ തെരഞ്ഞടുത്ത കുടുംബശ്രീകള്‍ക്ക് വിവിധ ആനുകൂല്യങ്ങളും വായ്പകളുംവിതരണം ചെയ്ത് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.