എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
Archive
വാമൊഴി മധുരം
സാന്ത്വനം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരണമാരംഭിക്കുന്ന 'വാര്‍ത്താ സാന്ത്വന' ത്തിന്റെ  മുന്നൊരുക്കമായി ജൂണ്‍ 15ന് രാവിലെ  10 മണി മുതല്‍  വൈകുന്നേരം 4 മണി വരെ  പൂതപ്പാറ സാന്ത്വനം അങ്കണത്തില്‍ മലയാള പാഠശാലാ ഡയറക്ടര്‍ ടി.പി. ഭാസ്കര പൊതുവാള്‍ 'വാമൊഴി മധുരം' പരിപാടിക്ക് തുടക്കം കുറിക്കും. പ്രശസ്ത ചിത്രകാരന്‍ പരേതനായ കെ. ബാലഗോപാലന്‍ മാസ്റ്ററുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കും. സാന്ത്വനം വയോജന സദനം രക്ഷാധികാരിയും ബാംഗ്ലൂര്‍ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ കെ.ക.നമ്പൂതിരിയും ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ്  ഡയറക്ടര്‍ ലത.കെ നമ്പൂതിരിയും പങ്കെടുക്കും.
 
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
യോഗിമഹാസഭയുടെ 37 ാമത്തെ  വിദ്യാഭ്യാസ മഹോത്സവം  അഴീക്കോട് ചെമ്മരശ്ശേരിപ്പാറ പരയങ്ങാട്ടു ക്ഷേത്രാങ്കണത്തില്‍ യോഗി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഇതിന്റെ  ഭാഗമായി അഴീക്കോട് പഞ്ചായത്തിലെ നഴ്സറി മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന  300 യോഗി സമുദായ വിദ്യാര്‍ത്ഥികള്‍ക്കും ചിറക്കല്‍, അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ  60 തെരെഞ്ഞെടുക്കപ്പെട്ട  വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നാലാം തരം മുതല്‍ പ്ലസ് ടു വരെ മികച്ച ജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും നല്‍കി. പഠനോപകരണം  തുഞ്ചത്താചാര്യ  എഡുക്കേണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് പി.വിജയന്‍ നായരും കാഷ് അവാര്‍ഡ് വെള്ളരിക്കുണ്ട് പോലീസ് സബ് ഇന്‍സ്പെക്ടര്‍  കെ.എം.വിജയനും നല്‍കി. കണ്ണൂര്‍ യൂണവേഴ്സിറ്റി ബി.എസ്.സി. സൈക്കോളജിയില്‍ ഒന്നാം റാങ്ക് നേടിയ  അഴീക്കലിലെ  കെ.പി.അലീനക്ക്  ഉപഹാരവും സമ്മാനിച്ചു. യോഗിമഹാസഭാ മുന്‍ സെക്രട്ടറി പരേതനായ എന്‍. കുഞ്ഞിരാമന്‍ മാസ്റ്ററുടെ  അനുസ്മരണ പ്രഭാഷണം പി.വി.ശങ്കരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി.കെ.സുധാകരന്‍, തിനവിള ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
 
തരിശു ഭൂമി കൃഷിഭൂമിയാക്കി
അഴീക്കോട് ചാലില്‍ വര്‍ഷങ്ങളോളമായി ഉപയോഗിക്കാതെ കിടന്ന  തരിശു ഭൂമി കൃഷിഭൂമിയാക്കി. ഒരു എക്കര്‍ ഭൂമിയിലാണ് മുതിര്‍ന്നവരും  കുട്ടികളും ചേര്‍ന്ന് ഉഴുതുമറിച്ച് കൃഷിയിറക്കിയത്.  മുതിര്‍ന്ന കര്‍ഷകന്‍ പുതിയാണ്ടി ചന്ദ്രന്‍ കൃഷിഭവന്‍ മുഖേന ലഭിച്ചതും 90 ദിവസം കൊണ്ട്  കൊയ്യാവുന്നതുമായ 'ഉമ'  നെല്‍വിത്ത് വിതച്ചാണ് കൃഷിക്ക് തുടക്കമിട്ടത്. ഒരു ഏക്കര്‍ ഭൂമിയില്‍ കൂടി കൃഷിയിറക്കും.  

സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെയും അഴീക്കോട് കൃഷിഭവന്റെയും സഹകരണത്തോടെ  സണ്‍ഫ്ലവര്‍ ആര്‍ട്സ് ആന്റ് സ്പോര്‍‌ട്സ് ക്ലബ്ബാണ്  പരിപാടി സംഘടിപ്പിച്ചത്.  സുനില്‍ദത്തിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട്  സ്വപ്ന ഉദ്ഘാടനം ചെയ്തു. 
 
പള്ളിക്കുന്നുമ്പ്രം എസ്. സി. കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടോദ്ഘാടനം
അഴീക്കോട് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പള്ളിക്കുന്നുമ്പ്രം എസ്. സി. കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം 7-6-2008ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീ എം. പ്രകാശന്‍ മാസ്റ്റര്‍ എം. എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ ബഹു. കേരള ആരോഗ്യ കുടുംബക്ഷേമവകുപ്പു മന്ത്രി ശ്രീമതി പി. കെ. ശ്രീമതി ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.
                                          
Read more...
 
'കേരള കളരിഗ്രാമം' കെട്ടിടം ഉദ്ഘാടനം ചെയ്തു
കേരള ഫോക് ലോര്‍ സെന്റര്‍ ട്രസ്റ്റ്, കേരള കളരിപ്പയറ്റ്  അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ അഴീക്കോട് ചെമ്മരശ്ശേരിപ്പാറയില്‍  'കേരള കളരിഗ്രാമം' കെട്ടിടത്തിന്റെ ഉദ്ഘാടനം എം.പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ ഡോ. സുകുമാര്‍ അഴീക്കോട് നിര്‍വ്വഹിച്ചു.‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്റര്‍, കേരള കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.പൂന്തുറ സോമന്‍, എ.സുരേശന്‍, കുടുവന്‍ പത്മനാഭന്‍, പി.രാഘവന്‍, വി.വി.അശോകന്‍ കെ.ബാലകൃഷ്ണന്‍, പി.അനില്‍ കുമാര്‍, ഇ.മോഹന്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. കേരള ഫോക് ലോര്‍ സെന്റര്‍ ട്രസ്റ്റ് ചെയര്‍മാന്‍  ഡോ.എ.കെ.നമ്പ്യാര്‍ സ്വാഗതവും  കേരള കളരിപ്പയറ്റ് അക്കാദമി സെക്രട്ടറി കെ.പി.അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അത്താഴക്കുന്ന് സൗപര്‍ണിക കലാവേദിയുടെ  നാടന്‍പാട്ടും കളരിപ്പയറ്റും അരങ്ങേറി.
 
കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍

Views : 768    

Favoured : 142

Published in : കാര്‍ഷികം, ലേഖനം


രമേശന്‍. എം.
കൃഷി അസിസ്റ്റന്റ്, അഴീക്കോട് കൃഷിഭവന്‍

മറ്റു ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്താണ് ?
ഒരു നിമിഷം പോലും ആലോചിക്കുവാന്‍  സമയം എടുക്കാതെ നമുക്ക് ഉത്തരം പറയാന്‍ കഴിയും ; വിവേചനശക്തി, സംസ്കാരം, പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള കഴിവ് ..... ഒരു ഉപന്യാസത്തിനുള്ള വകയുണ്ട്, ഒരു കൊച്ചുകുട്ടിക്കുപോലും......
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
നെല്‍കൃഷി

Views : 14754    

Favoured : 151

Published in : കാര്‍ഷികം, ലേഖനം


നെല്‍കൃഷി- നടീലും വളപ്രയോഗവും  ശാസ്ത്രീയരീതിയില്‍
പത്മ. എം. കെ.

കൃഷിഓഫീസര്‍, അഴീക്കോട് കൃഷിഭവന്‍

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ഭക്ഷ്യവിളയാണ് നെല്ല്.  ഏകദദേശം 70 ഹെക്ടര്‍ സ്ഥലത്ത്,  ഒന്നാംവിള സമയത്ത് (ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ) ഇവിടെ നെല്‍ കൃഷി ചെയ്തുവരുന്നു. അരിവില കുതിച്ചുയരുന്ന ഈ സമയത്ത്, തരിശ് നിലങ്ങളിലടക്കം കൃഷിയിറക്കി കൂടുതല്‍ ഉദ്പാദനം കൈവരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായും ഉണ്ട്. അതിനായി അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍  നെല്‍കൃഷി ചെയ്യേണ്ടതാണ്.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 3 4 5 6 7 8 Next > End >>

Results 61 - 72 of 85
Login Form





Lost Password?
No account yet? Register
Latest Articles
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.